കെജ്രിവാളിന്റെ ഫോണില്‍ നിന്ന് ഇഡി, വിവരങ്ങള്‍ ബിജെപിക്ക് ചോര്‍ത്തിനല്‍കുന്നുവെന്ന് ആം ആദ്മി പാർട്ടി. ഫോണില്‍ പ്രാധാന്യമുള്ള രേഖകളുണ്ടെന്നും പാർട്ടി വ്യക്തമാക്കി. ആം ആദ്മി പാര്‍ട്ടിയും ഇന്ത്യ മുന്നണിയും തമ്മിലുള്ള ചര്‍ച്ചകളുടെ വിശദാംശങ്ങളും വിവരങ്ങളും ആണ് ബിജെപിക്ക് ചോര്‍ത്തിക്കൊടുക്കുന്നതെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും മന്ത്രിയുമായ അതിഷി മര്‍ലേന ആരോപിച്ചു. കെജ്രിവാള് തിങ്കളാഴ്ച വരെ ഇഡി കസ്റ്റഡിയിലാണ്. ഇന്നലെ കോടതിയില്‍ ഹാജരാക്കിയെങ്കിലും കസ്റ്റഡി തുടരാനായിരുന്നു കോടതി നിര്‍ദേശിച്ചത്.
കെജ്രിവാളിന്റെ ഫോണില്‍ നിന്ന് ഇഡി, വിവരങ്ങള്‍ ബിജെപിക്ക് ചോര്‍ത്തിനല്‍കുന്നുവെന്ന് ആം ആദ്മി പാർട്ടി
