അടുത്ത മാസം ട്രയൽ റൺ തുടങ്ങാനിരിക്കുന്ന അന്താരാഷ്ട്ര തുറമുഖത്തിന്റെ നിർമ്മാണ കമ്പനിക്ക് പണം അനുവദിക്കാൻ ഹഡ്കോ മുന്നോട്ട് വച്ച നിബന്ധനകൾ അംഗീകരിച്ച് സർക്കാർ. വായ്പക്ക് സര്‍ക്കാര്‍ ഗ്യാരണ്ടി നൽകാൻ മന്ത്രി സഭാ യോഗം തീരുമാനിച്ചു. എന്നാൽ സര്‍ക്കാരിന്‍റെ കടമെടുപ്പ് പരിധിൽ, കമ്പനി എടുക്കുന്ന വായ്പ തുകയും പ്രതിഫലിക്കും. സര്‍ക്കാര്‍ കുടിശിക കൊണ്ട് മാത്രം വിഴിഞ്ഞം തുറമുഖ പദ്ധതി വൈകരുതെന്ന നയപരമായ തീരുമാനം കൂടി ഉള്ളതുകൊണ്ടാണ് ഹഡ്കോ നിബന്ധന അംഗീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനം എടുത്തത്. എത്ര തുക വായ്പ എടുക്കണം എന്നത് അടക്കമുള്ള കാര്യങ്ങൾ വരും ദിവസങ്ങളിൽ തീരുമാനിക്കുമെന്നാണ് സൂചന.
ഹഡ്കോ മുന്നോട്ട് വച്ച നിബന്ധനകൾ അംഗീകരിച്ച് സർക്കാർ
