ഇ.പി. ജയരാജൻ വധശ്രമ കേസിൽ കെ. സുധാകരൻ കുറ്റവിമുക്തൻ. കുറ്റപത്രത്തില്‍നിന്ന് ഒഴിവാക്കണമെന്ന കെ സുധാകരന്റെ ഹര്‍ജി ഹൈക്കോടതി അനുവദിച്ചുകൊണ്ട് പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കികൊണ്ട് ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഉത്തരവിറക്കിയത്. കേസിൽ ഒന്നും രണ്ടും പ്രതികളായ പേട്ട ദിനേശൻ, വിക്രംചാലിൽ ശശി എന്നിവരെ ആദ്യം ആന്ധ്രയിലെ വിചാരണ കോടതി ശിക്ഷിച്ചെങ്കിലും മേൽക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. കേസില്‍ ഗൂഢാലോചന കുറ്റമാണ് സുധാകരനെതിരെ ചുമത്തിയിരുന്നത്. 1995 ഏപ്രില്‍ 12ന് ട്രെയിൻ യാത്രക്കിടെയാണ് ഇപിക്കെതിരെ വധശ്രമം ഉണ്ടായത്. തിരുവനന്തപുരത്ത് താമസിച്ച് കെ സുധാകരൻ ജയരാജനെ കൊലപ്പെടുത്താൻ ഗൂഡാലോചന നടത്തിയെന്നാണ് കേസ്.
കെ സുധാകരൻ കുറ്റവിമുക്തൻ
