കൊല്ലം നഗരത്തിൽ കോടതി സമുച്ചയ ശിലാസ്ഥാപനത്തിന് എത്തിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഇടപെടലിനെ തുടർന്ന് ചിന്നക്കടയിൽ സ്ഥാപിച്ചിരുന്ന ഫ്ലെക്സ് ബോർഡുകൾ നീക്കം ചെയ്തു. യാത്രക്കാരുടെ കാഴ്ച മറച്ച് ഫ്ലക്സ് ബോർഡുകൾ നിറഞ്ഞ ചിന്നക്കട റൗണ്ടും പരിസരവുമാണ് കൊല്ലത്തെത്തിയ ഹൈക്കോടതി ജഡ്ജി ദേവൻ രാമൻചന്ദ്രൻ നേരിൽ കണ്ടത്. ഉടൻ കോർപ്പറേഷൻ അധികൃതരെ അതൃപ്തി അറിയിക്കുകയും കോർപ്പറേഷൻ സെക്രട്ടറിയെ വിളിച്ചുവരുത്തി ബോർഡുകൾ മാറ്റാൻ നിർദേശിച്ചു. ഇതേ തുടർന്ന് പിഴയീടാക്കുമെന്ന ജഡ്ജിയുടെ താക്കീതിന് പിന്നാലെ ഫ്ലക്സ് ബോർഡുകൾ ഒരു മണിക്കൂറിനുള്ളിൽ നീക്കം ചെയ്തു. രാഷ്ട്രീയ പാർട്ടികളുടെ അടക്കം നൂറുകണക്കിന് ഫ്ലക്സ് ബോർഡുകളാണ് ചിന്നക്കടയിൽ ഉണ്ടായിരുന്നത്.
കൊല്ലം നഗരത്തിൽ ചിന്നക്കടയിൽ സ്ഥാപിച്ചിരുന്ന ഫ്ലെക്സ് ബോർഡുകൾ ജഡ്ജിയുടെ ഇടപെടലിനെ തുടർന്ന് നീക്കം ചെയ്തു
