ആമസോണ്‍ പ്രൈം സീരിസ് ‘ദി ബോയ്സ് സീസണ് 4’ ന്റെ ആദ്യ ട്രെയിലര്‍ പുറത്തിറങ്ങി. ഹോംലാന്ഡറും സ്റ്റാര്‍ലൈറ്റും തമ്മിലുള്ള പോരാണ് ട്രെയിലറിലെ മുഖ്യ ഇനം. ഒപ്പം തന്നെ ജെഫ്രി ഡീന്‍ മോര്‍ഗന്റെ കഥാപാത്രത്തെ കാണിക്കുന്നുമുണ്ട്. ഗാര്‍ത്ത് എന്നിസിന്റെയും ഡാരിക്ക് റോബര്‍ട്ട്സണിന്റെയും കോമിക് പുസ്തകത്തെ അടിസ്ഥാനമാക്കി എറിക് ക്രിപ്കെ സൃഷ്ടിച്ച ഹിറ്റ് പരമ്പരയാണ് ദ ബോയ്സ്. 2022 ജൂണിലാണ് സീസണ് 3 ഇറങ്ങിയത്. എന്നാല്‍ ഹോളിവുഡ് സമരം മൂലം നാലാം സീസണ് വൈകുകയായിരുന്നു. എമ്മി നാമനിര്‍ദ്ദേശം നേടിയ സീരിസാണ് ദ ബോയ്സ്. 2024 ല്‍ സീരിസ് എത്തും എന്നാണ് പുതിയ ട്രെയിലറില്‍ പറയുന്നത്. എന്നാല്‍ എന്നാണ് എത്തുക എന്ന് വ്യക്തമല്ല. സിസിഎക്സ്പി 2023 ന്റെ ഭാഗമായാണ് ട്രെയിലര്‍ പുറത്തുവിട്ടിരിക്കുന്നത്. ആന്റണി സ്റ്റാറിന്റെ ഹോംലാന്‍ഡറിന് വലിയ പ്രധാന്യം നല്കുന്ന രീതിയിലാണ് ട്രെയിലര്‍. കാള്‍ അര്‍ബന്‍ അവതരിപ്പിക്കുന്ന ബില്ലി ബുച്ചര്‍ ജെഫ്രി ഡീന്‍ മോര്‍ഗനുമായി ഒരു രംഗത്ത് എത്തുന്നുണ്ട്. വലോറി കറി അവതരിപ്പിക്കുന്ന ഫയര്‍ക്രാക്കര്‍ ,സൂസന് ഹെയ്വാര്ഡ് അവതരിപ്പിക്കുന്ന സിസ്റ്റര്‍ സേജ് തുടങ്ങിയ മറ്റ് പുതിയ കഥാപാത്രങ്ങള്‍ ഈ സീസണില്‍ എത്തുന്നു എന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന. കാമറൂണ്‍ ക്രോവെറ്റി അവതരിപ്പിക്കുന്ന ഹോംലാന്ഡറുടെ മകന് റയാനും ട്രെയിലറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
‘ദി ബോയ്സ് സീസണ് 4’ ന്റെ ആദ്യ ട്രെയിലര്‍
