തെന്നിന്ത്യന്‍ സിനിമാപ്രേമിക്ക് നിരവധി ബിഗ് സ്ക്രീന്‍ അനുഭവങ്ങള്‍ പകര്‍ന്നിട്ടുള്ള സംവിധായകനാണ് ഷങ്കര്‍. അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ ഗാന രംഗങ്ങളും ഏറെ പ്രത്യേകതയുള്ളതാണ്. വമ്പന്‍ കാന്‍വാസില്‍ കളര്‍ഫുള്‍ രംഗങ്ങളും നൃത്തവും ഒപ്പം മികച്ച ഗാനവും ചേരുമ്പോള്‍ മറക്കാനാവാത്ത അനുഭവമാണ് ആ ഗാനരംഗങ്ങള്‍ സമ്മാനിച്ചിട്ടുള്ളത്. ഇപ്പോഴിതാ വരാനിരിക്കുന്ന ഷങ്കര്‍ ചിത്രത്തിലെ ഒരു ഗാനം പുറത്തെത്തിയിരിക്കുകയാണ്. രാം ചരണിനെ നായകനാക്കി ഷങ്കര്‍ തെലുങ്കില്‍ സംവിധാനം ചെയ്യുന്ന ‘ഗെയിം ചേഞ്ചര്‍’ എന്ന ചിത്രത്തിലെ ആദ്യ സിംഗിള്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. ലിറിക് വീഡിയോ ആണ് പുറത്തെത്തിയിരിക്കുന്നതെങ്കിലും ചില രംഗങ്ങളും ഉപയോഗിച്ചിട്ടുണ്ട്. രാം ചരണിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് ഗാനം പുറത്ത് വിട്ടിരിക്കുന്നത്. ജരഗണ്ഡി എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് അനന്ത ശ്രീറാം. സംഗീതം തമന് എസ്, ദലേര്‍ മെഹന്ദിയും സുനിധി ചൗഹാനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. കിയാര അദ്വാനി, അഞ്ജലി, എസ് ജെ സൂര്യ, ജയറാം, സുനില്‍, ശ്രീകാന്ത്, സമുദ്രക്കനി, നാസര്‍, ശുഭലേഖ സുധാകര്‍, നവീന്‍ ചന്ദ്ര, രാജീവ് കനകല, അജയ് രാജ്, വൈഭവ് റെഡ്ഡി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
‘ഗെയിം ചേഞ്ചര്‍’ എന്ന ചിത്രത്തിലെ ആദ്യ ഗാനം
