രൂപേഷ് പീതാംബരന്‍ സംവിധാനം ചെയ്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഭാസ്‌കരഭരണം’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. ‘റെയ്‌സ് ഓഫ് നാഗ’ എന്ന പേരിലാണ് ഗാനം പുറത്ത് വന്നിരിക്കുന്നത്. പുള്ളുവന്‍ പാട്ടുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയ ഈ ഗാനത്തിന് വരികള്‍ രചിച്ചത് അരുണ്‍ കെ നാരായണ്‍, ആലപിച്ചത് ഫൗസിയ വില്ലോ എന്നിവരാണ്. ഗോഡ്വിന്‍ തോമസ് ആണ് ഗാനത്തിന് ഈണം പകര്‍ന്നത്. ചിത്രം ജൂണ്‍ 26 ന് ആഗോള റിലീസായി എത്തും. സ്ഫടികം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ ചെറുപ്പക്കാലം അഭിനയിച്ച രൂപേഷ് പീതാംബരന്‍, തീവ്രം, യൂ ടൂ ബ്രൂട്ടസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സംവിധാനം ചെയ്ത ചിത്രമാണ് ഭാസ്‌കരഭരണം. ഒരു ഡാര്‍ക്ക് കോമഡി ത്രില്ലര്‍ ആയാണ് ചിത്രം ഒരുക്കുന്നത്. സോണിക മീനാക്ഷി, അജയ് പവിത്രന്‍, മിഥുന്‍ എം ദാസ്, പാര്‍വ്വതി കളരിക്കല്‍, മനീഷ് എം മനോജ്, അഞ്ജലി കൃഷ്ണദാസ്, ബിജു ചന്ദ്രന്‍, ശരത് വിജയ്, ജിഷ്ണു മോഹന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
‘ഭാസ്‌കരഭരണം’ ചിത്രത്തിലെ ആദ്യ ഗാനം
