കണിക്കൊപ്പം കൈനീട്ടവും നല്കി നാടും നഗരവുമെല്ലാം വിഷു ആഘോഷത്തിന്റെ തിരക്കിൽ. വിഷുക്കണി ദര്‍ശനത്തിനായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വലിയ ഭക്തജന തിരക്ക് അനുഭവപ്പെട്ടു. വിഷുക്കണി ദര്‍ശനം പുലര്‍ച്ചെ 2.45 മുതലായിരുന്നു. മേല്‍ശാന്തി കവപ്രമാറത്ത് അച്യുതന് നമ്പൂതിരി പുലര്‍ച്ചെ കണ്ണനെ കണി കാണിച്ച് വിഷുക്കൈനീട്ടം നല്കി. ശബരിമലയിൽ നട തുറന്ന് തന്ത്രിയും മേൽശാന്തിയും ഭക്തർക്ക് വിഷുക്കൈനീട്ടം നൽകി. ഇന്നലെ തന്നെ മുപ്പതിനായിരം ആളുകൾ ബുക്ക് ചെയ്തിരുന്നു.
നാടും നഗരവുമെല്ലാം വിഷു ആഘോഷത്തിന്റെ തിരക്കിൽ
