ബിജെപി നേതാക്കൾക്കെതിരെ കോഴിക്കോട് നഗരത്തിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ ബിജെപി ജില്ലാ ജനറൽ സെക്രട്ടറി പരാതി നൽകി. ജില്ലാ ജനറൽ സെക്രട്ടറി ഇ പ്രശാന്ത് കുമാറാണ് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. വി മുരളീധരൻ, കെ സുരേന്ദ്രൻ, പി രഘുനാഥ് എന്നിവർക്കെതിരെയായിരുന്നു പോസ്റ്റർ. ഇവരെ പുറത്താക്കി ബിജെപിയെ രക്ഷിക്കൂ എന്നായിരുന്നു പോസ്റ്റർ. പാലക്കാട് ഉപതെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിലായിരുന്നു പോസ്റ്റർ. സേവ് ബിജെപി എന്ന പേരിലാണ് പോസ്റ്റർ പതിച്ചിരുന്നത്.
ബിജെപി നേതാക്കൾക്കെതിരെ കോഴിക്കോട് നഗരത്തിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ ബിജെപി ജില്ലാ ജനറൽ സെക്രട്ടറി പരാതി നൽകി
