എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ റൂട്ടില്‍ എയര്‍ ഇന്ത്യ വിമാനങ്ങള്‍ സര്‍വീസ് നടത്തി പ്രതിസന്ധി പരിഹരിച്ചേക്കുമെന്ന് സൂചന. 20 റൂട്ടുകളിലാണ് എയര്‍ ഇന്ത്യ വിമാനങ്ങള്‍ സര്‍വീസ് നടത്തുക. വിമാനങ്ങൾ റദ്ദാക്കപ്പെടുകയോ, മൂന്ന് മണിക്കൂറില്‍ അധികം വൈകുകയോ ചെയ്താല്‍ ടിക്കറ്റിന്റെ മുഴുവന്‍ തുകയും നല്‍കുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. യാത്രക്കാര്‍ക്ക് 6360012345 എന്ന വാട്സാപ്പ് നമ്പറില്‍ ബന്ധപ്പെടാം. ജീവനക്കാരുടെ സമരം മൂലം എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ 85 വിമാന സര്‍വീസുകൾ ഇന്ന് റദ്ദാക്കിയിരുന്നു. 283 വിമാന സര്‍വീസുകള്‍ക്ക് മുടക്കമില്ല.
എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ റൂട്ടില്‍ എയര്‍ ഇന്ത്യ വിമാനങ്ങള്‍ സര്‍വീസ് നടത്തി പ്രതിസന്ധി പരിഹരിച്ചേക്കും
