വിഎച്ച്എപി നല്കിയ ഹര്ജിയില് സര്ക്കാരില്നിന്ന് കല്ക്കട്ട ഹൈക്കോടതി റിപ്പോര്ട്ട് തേടി. പശ്ചിമ ബംഗാളിലെ സിലിഗുരി സഫാരി പാർക്കിലെ സിംഹങ്ങളുടെ പേര് വിവാദത്തില് ഹര്ജിക്കാര് ഉന്നയിക്കുന്ന പേര് പെണ് സിംഹത്തിന് നല്കിയിട്ടുണ്ടോയെന്ന് റിപ്പോര്ട്ട് നല്കാനാണ് നിര്ദേശം. ഹര്ജി പരിഗണിച്ചപ്പോള് പെണ് സിംഹത്തിന് സീത ദേവിയുടെ പേര് നല്കിയതിലാണ് പരാതിയെന്ന് വിഎച്ച്പിയുടെ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു. തുടര്ന്ന് സീത എന്ന പേരിൽ എന്താണ് ബുദ്ധിമുട്ടെന്നും, ഹിന്ദു വിശ്വാസ പ്രകാരം മൃഗങ്ങളും ദൈവമല്ലേ എന്നും ദുർഗ ദേവിയുടെ ചിത്രം സിംഹം ഇല്ലാതെ ചിന്തിക്കാനാകുമോയെന്നും ജഡ്ജി ചോദിച്ചു. ഹർജിക്കാർ പറയുന്ന പേര് നൽകിയിട്ടില്ലെങ്കിൽ വാദം തുടരില്ലെന്നും പേര് നൽകിയിട്ടുണ്ടെങ്കിൽ അക്കാര്യം പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി.
വിഎച്ച്എപിയുടെ ഹര്ജിയില് സര്ക്കാരില്നിന്ന് കല്ക്കട്ട ഹൈക്കോടതി റിപ്പോര്ട്ട് തേടി
