തൃശൂർ പനമുക്കിൽ കോള്‍പാടത്ത് വഞ്ചി മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ വൈകുന്നേരം ആറുമണിയോടെയാണ് പനമുക്ക് സ്വദേശിയായ ആഷിക്കിനെ വഞ്ചി മുങ്ങി കാണാതെയായത്. ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കൾ നീന്തി രക്ഷപെട്ടിരുന്നു. മുങ്ങൽ വിദഗ്ധർ ഉൾപ്പെട്ട ദുരന്ത നിവാരണസേനയുടെ 27 അംഗ സംഘമാണ് 90 ഏക്കര്‍ പാടശേഖരത്ത് തിരച്ചിൽ നടത്തിയത്.