ചേർത്തലയിൽ ഭാര്യയെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി ഒളിവിൽ പോയ പ്രതി രാജേഷിനെ പൊലീസ് പിടികൂടി. രാജേഷിനെ കഞ്ഞിക്കുഴിയിലെ സ്വകാര്യ ബാറിന്റെ മുന്നിൽ നിന്നും ആണ്പിടികൂടിയത്. തിരുനല്ലൂർ സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റായിരുന്ന അമ്പിളി (42) യെയാണ് രാജേഷ് നടുറോഡിൽ കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം പണമടങ്ങിയ ബാഗും കൈക്കലാക്കിയാണ് രാജേഷ് കടന്നുകളഞ്ഞത്. പിടിയിലായ രാജേഷിനെ സംഭവസ്ഥലത്തും അമ്പിളിയുടെ വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തി.അമ്പിളിയുടെ മൃതദേഹം അലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം വൈകിട്ടോടെ സംസ്കരിച്ചു.
ചേർത്തലയിൽ ഭാര്യയെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി ഒളിവിൽ പോയ പ്രതി രാജേഷിനെ പൊലീസ് പിടികൂടി
