ബ്രഹ്മപുരത്ത് പുതിയ മാലിന്യ പ്ലാന്റിന് ടെൻഡർ ക്ഷണിച്ചു. എട്ട് മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കണമെന്ന് വ്യവസ്ഥ.48.56 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. പ്രതിദിനം 150 ടണ്‍ ജൈവ മാലിന്യം സംസ്കരിക്കുകയാണ് ലക്ഷ്യം.സമാനമായ പദ്ധതികൾ നടപ്പാക്കി അഞ്ച് വർഷത്തെ പരിചയം വേണമെന്നാണ് വ്യവസ്ഥ . ഈ മാസം ഇരുപത്തിയഞ്ചിനാണ് ടെണ്ടർ സമർപ്പിക്കാനുള്ള അവസാന തിയതി.