മൃണാല്‍ താക്കൂര്‍, അദിവി ശേഷ്, അനുരാഗ് കശ്യപ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘ഡെക്കോയിട്ട്’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. കണ്ണീരോടെ റോഡിലൂടെ ഒറ്റയ്ക്ക് നടക്കുന്ന മൃണാല്‍ താക്കൂരിന്റെ ചിത്രത്തിലൂടെയാണ് ടീസര്‍ ആരംഭിക്കുന്നത്. പിന്നീട് ആദിവി സേഷിന്റെ വോയ്സ്ഓവര്‍ രംഗം കീഴടക്കുന്നു. അനുരാഗ് കശ്യപിന്റെ ദൃശ്യവും ടീസറിലുണ്ട്. അദ്ദേഹത്തിന്റെ കഥാപാത്രത്തെക്കുറിച്ച് കൂടുതല്‍ ടീസറില്‍ വെളിപ്പെടുത്തിയിട്ടില്ല. ആക്ഷന്‍ രംഗങ്ങള്‍ നിറഞ്ഞ ഈ ടീസര്‍ ഒരു ആക്ഷന്‍ ചിത്രം തന്നെയാണ് വരുന്നത് എന്ന സൂചനയാണ് നല്‍കുന്നത്. വരുന്ന ഡിസംബര്‍ 25ന് ആയിരിക്കും ചിത്രം റിലീസ് ചെയ്യുക എന്നാണ് ടീസറില്‍ അറിയിച്ചിരിക്കുന്നത്. നേരത്തെ ശ്രുതി ഹാസന് ചെയ്യാനിരുന്ന വേഷമാണ് മൃണാല്‍ താക്കൂറിലേക്ക് എത്തിയത്. ഛായാഗ്രാഹകന്‍ ഷാനില്‍ ഡിയോയുടെ ആദ്യ സംവിധാന സംരംഭമാണ് ‘ഡെക്കോയിട്ട്’. പ്രകാശ് രാജ്, അതുല്‍ കുല്‍ക്കര്‍ണി, സുനില്‍, സെയ്ന് മേരി ഖാന്, കാമാക്ഷി ഭാസ്കര്‍ള എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ രചനയില്‍ അദിവി ശേഷും പങ്കാളിയാണ്. ഭീംസ് സെസിറോളിയോയാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്.
‘ഡെക്കോയിട്ട്’ എന്ന ചിത്രത്തിന്റെ ടീസര്‍
