കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പശ്ചാത്തലത്തില്‍ തീര്‍ത്തും ഹ്യൂമറിന് പ്രാധാന്യം നല്കി അനൂപ് മേനോന്, ധ്യാന്‍ ശ്രീനിവാസന്, ശീലു ഏബ്രഹാം എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി മനോജ് പാലോടന്‍ സംവിധാനം ചെയ്യന്ന ചിത്രമാണ് ‘രവീന്ദ്രാ നീ എവിടെ?’. അബാം മൂവീസിന്റെ ബാനറില്‍ ശീലു ഏബ്രഹാം അവതരിപ്പിച്ച് ഏബ്രഹാം മാത്യു നിര്‍മിക്കുന്ന ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. തീര്‍ത്തും ഹാസ്യത്തിന് ഒപ്പം കുടുംബ പ്രേക്ഷകര്‍ക്കും ഒരുപോലെ രസിക്കുന്ന ചിത്രം ഏറെ നാളുകള്‍ക്ക് ശേഷം കൃഷ്ണ പൂജപ്പുരയുടെ തിരക്കഥയില്‍ എത്തുന്നെന്ന പ്രത്യേകതയും ഉണ്ട്. ബി.കെ. ഹരി നാരായണന്റെ വരികള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് കേരള സംഗീത നാടക അക്കാഡമി അവാര്‍ഡ് ജേതാവ് കൂടിയായ പ്രകാശ് ഉള്ളേരിയാണ്. ഹരിഹരന്, ശങ്കര്‍ മഹാദേവന് എന്നിവരാണ് ചിത്രത്തില്‍ പാടിയിരിക്കുന്നത്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരും, അവരെ ചുറ്റിപ്പറ്റിയുമുള്ള ചിത്രത്തില്‍ അസീസ് നെടുമങ്ങാട്, സിദ്ദീഖ്, സെന്തില്‍ കൃഷ്ണ, സജിന്‍ ചെറുകയില്‍, സുരേഷ് കൃഷ്ണ, മേജര്‍ രവി, അപര്‍ണതി, എന്‍.പി. നിസ, ഇതള്‍ മനോജ് തുടങ്ങിയവരും അഭിനയിക്കുന്നു. ചിത്രം ഈ മാസം തിയറ്റുകളിലെത്തും.
‘രവീന്ദ്രാ നീ എവിടെ?’ ചിത്രത്തിന്റെ ടീസര്‍
