മോഹന്‍ലാലും ഭാഗമാകുന്ന ‘കണ്ണപ്പ’ എന്ന തെലുങ്ക് ചിത്രത്തിന്റെ രണ്ടാം ടീസര്‍ റിലീസ് ചെയ്തു. ആക്ഷനുകളാല്‍ സമ്പന്നമായ ടീസറില്‍ തിളങ്ങിയത് മോഹന്‍ലാലും പ്രഭാസും അക്ഷയ് കുമാറും ആണ്. ചിത്രത്തില്‍ പാര്‍വതിയായി കാജല്‍ അഗര്‍വാളാണ് വേഷമിട്ടിരിക്കുന്നത്. പ്രഖ്യാപനം മുതല്‍ മലയാളികള്‍ക്കിടയിലും ശ്രദ്ധനേടിയ കണ്ണപ്പയില്‍ വിഷ്ണു മഞ്ചുവാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. മുകേഷ് കുമാര്‍ സിംഗ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവില്‍ കണ്ണപ്പയുടെ ആദ്യ ടീസര്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു. ഇത് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. 100 കോടിയാണ് ചിത്രത്തിന്റെ ബജറ്റ് എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് കണ്ണപ്പ ഒരുക്കിയിരിക്കുന്നത്. കണ്ണപ്പ എന്ന ശിവ ഭക്തന്റെ കഥ പറയുന്ന ചിത്രം 1976 ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് ഒരുങ്ങുന്നത്.
മോഹന്‍ലാലും ഭാഗമാകുന്ന ‘കണ്ണപ്പ’ ചിത്രത്തിന്റെ ടീസര്‍
