ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ചും ബിജെപിയെ വിമർശിച്ചും ഫേസ്ബുക്കിൽ കുറിപ്പെഴുതിയതിന് അറസ്റ്റിലായ അശോക സർവകലാശാല അധ്യാപകൻ അലി ഖാൻ മഹ്മൂദാബാദ് തന്റെ അറസ്റ്റിനെതിരെ സുപ്രീം കോടതിയെ സമീപിച്ചു. മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് അലി ഖാന്റെ ഹർജി ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്ക്കുമുന്നിൽ ഇന്ന് ഉന്നയിച്ചത്. തുടർന്ന് നാളെയോ മറ്റന്നാളോ ഹർജി പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.
അധ്യാപകൻ അലി ഖാൻ മഹ്മൂദാബാദ്, അറസ്റ്റിനെതിരെ സുപ്രീം കോടതിയെ സമീപിച്ചു
