രാജ്യത്തെ രണ്ടാമത്തെ വലിയ കാര് നിര്മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ് പാസഞ്ചര് വെഹിക്കിള്സ് ലിമിറ്റഡ് ജൂലൈ 1 മുതല് തങ്ങളുടെ വാഹനങ്ങളുടെ വില വര്ദ്ധിപ്പിക്കുന്നു. പെട്രോള്, ഡീസല്, സിഎന്ജി, ഇലക്ട്രിക് വാഹനങ്ങള് ഉള്പ്പെടെ എല്ലാ വിഭാഗങ്ങളിലുമുള്ള വാഹനങ്ങളെയും ഇത് ബാധിക്കും. തങ്ങളുടെ കാറുകളുടെ വില 1.5 ശതമാനം വരെ വര്ദ്ധിക്കുമെന്ന് കമ്പനി അറിയിച്ചു. ടാറ്റ മോട്ടോഴ്സ് തങ്ങളുടെ ഇലക്ട്രിക്, ഐസിഇ കാറുകളുടെ വില വര്ദ്ധിക്കുമെന്ന് വ്യക്തമാക്കി. ടാറ്റ ടിയാഗോ, ടിഗോര്, ആള്ട്രോസ്, പഞ്ച്, നെക്സോണ്, കര്വ്, സിയറ, ഹാരിയര്, സഫാരി എന്നിവയ്ക്കെല്ലാം വില കൂടും. ഇവി കാറുകളെയും വില വര്ധന ബാധിക്കും. അടുത്തിടെ പുറത്തിറക്കിയ ടിയാഗോയെയും ബാധിക്കും. ടാറ്റ ഈ മാസം ടാറ്റ ടിയാഗോ ഇവി, സിഎന്ജി, പെട്രോള് പതിപ്പുകള് പുറത്തിറക്കി. ഈ കാറിന്റെ വില 4.69 ലക്ഷം മുതല് ആരംഭിക്കുന്നു.
