ഉപാധികളോടെ പണം അനുവദിച്ചത് തികഞ്ഞ അന്യായമാണെന്നും ഇത് വരെ കേന്ദ്രം വയനാടിനോട് കാണിച്ചത് മനുഷ്യത്വരഹിതമായ സമീപനമാണെന്നും ടി സിദ്ദിഖ് എംഎൽഎ. 529 കോടി തിരിച്ച് അടക്കണം എന്ന് ഒരു ദുരന്തത്തിൽ അകപ്പെട്ട സാംസ്ഥാനത്തോട് പറഞ്ഞത് ഒരു ദേശീയ സർക്കാരിന് ചേർന്നതല്ലെന്നും കേന്ദ്രം കാണിച്ചത് ജന്മിയുടെ സ്വഭാവമാണ്, കേന്ദ്ര സമീപനം ഫെഡറലിസത്തിന് നിരക്കാത്തതാണ് ഉപാധി ഇല്ലാത്ത പണം അനുവദിക്കുമെന്നാണ് കരുതിയതെന്നും കേരളം ഒറ്റക്കെട്ടായി ഈ സമീപനം മാറ്റുന്നതിനായി നിലപാട് സ്വീകരിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. 50 വര്ഷം കൊണ്ട് തിരിച്ചടയ്ക്കണമെന്ന ഉപാധിയോടെയാണ് വയനാട് പുനരധിവാസത്തിന് 529.50 കോടി വായ്പ കേന്ദ്ര സർക്കാർ അനുവദിച്ചത്.
വയനാട് പുനരധിവാസത്തിന് ഉപാധികളോടെ പണം അനുവദിച്ചത് അന്യായമെന്ന് ടി സിദ്ദിഖ്
