കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ നാട്ടാന ഇടഞ്ഞ് മൂന്നുപേരുടെ ജീവന് നഷ്ടപ്പെട്ട സംഭവത്തില്‍ നാട്ടാന പരിപാലന ചട്ടത്തിന്റെ ലംഘനം ഉണ്ടായെന്നും ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് വനംമന്ത്രിക്ക് നല്‍കിയെന്നും ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്.കീര്‍ത്തി. പടക്കം പൊട്ടിച്ച സംഭവം, രണ്ട് ആനകളെ എഴുന്നള്ളിപ്പിക്കുമ്പോള്‍ പാലിക്കേണ്ട അകലം ഇതൊക്കെ സംബന്ധിച്ച് റിപ്പോര്‍ട്ടിലുണ്ടെന്നാണ് വിവരം. കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രോത്സവത്തിന് കൊണ്ടുവന്ന ആനകള്‍ വിരണ്ടുണ്ടായ അപകടത്തില്‍ മൂന്നുപേരാണ് മരിച്ചത്.
മണക്കുളങ്ങര ക്ഷേത്രോത്സവത്തിൽ നാട്ടാന പരിപാല ചട്ടത്തിന്റെ ലംഘനം ഉണ്ടായെന്ന് റിപ്പോര്‍ട്ട്
