എംടിയുടെ നഷ്ടം എളുപ്പത്തിൽ നികത്താനാവില്ലെന്നും വേദനയുണ്ടെന്നും കഥാകൃത്ത് ടി പത്മനാഭൻ. തന്നെപ്പോലെയല്ല എംടിയെന്നും താൻ ചെറിയ മേഖലയിൽ ഒതുങ്ങി കൂടിയ ആളാണ് അത്ര മാത്രമെ തനിക്ക് കഴിയുകയുള്ളു. എന്നാൽ, എംടി അങ്ങനെ അല്ല. എംടിയുടെ ലോകം വിശാലമാണ് ഈ നഷ്ടം എളുപ്പത്തിലൊന്നും നികത്താനാവില്ല എംടിയുടെ വിയോഗം തീരാനഷ്ടമാണ് ആര് മരിച്ചാലും ഇങ്ങനെ പറയുമെങ്കിലും എംടിയുടെ കാര്യത്തിൽ അത് സത്യമാണെന്നും ടി പത്മനാഭൻ അനുസ്മരിച്ചു.
എംടിയുടെ നഷ്ടം എളുപ്പത്തിൽ നികത്താനാവില്ലെന്നും വേദനയുണ്ടെന്നും ടി പത്മനാഭൻ
