6 15

വൃക്ക രോഗികളുടെ എണ്ണം പ്രതിദിനം വര്‍ധിച്ചു വരികയാണ്. വൃക്കകളുടെ പ്രവര്‍ത്തനം കുറയാന്‍ തുടങ്ങുമ്പോള്‍ പലരും അത് ആദ്യഘട്ടത്തില്‍ തിരിച്ചറിയാറില്ല. കാരണം, തുടക്കത്തില്‍ ലക്ഷണങ്ങള്‍ വളരെ ചെറിയതോ മറ്റ് ആരോഗ്യപ്രശ്‌നങ്ങളോട് സാമ്യമുള്ളതോ ആയിരിക്കും. അതുകൊണ്ട് ഈ മുന്നറിയിപ്പ് ലക്ഷണങ്ങള്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. വൃക്കകളുടെ തകരാര്‍ മൂലം രക്തത്തിലെ ധാതുക്കളുടെയും പോഷണങ്ങളുടെയും സന്തുലനം താളം തെറ്റുകയും വരണ്ട ചര്‍മത്തിനും ചൊറിച്ചിലിനും കാരണമാകുകയും ചെയ്യും. വൃക്ക, കരള്‍, ഹൃദയം എന്നിവ തകരാറിലാകുന്നതിന്റെ സൂചനയാണ് കാലുകളിലും കാല്‍വണ്ണയിലുമൊക്കെ നീര് വയ്ക്കുന്നത്. വൃക്കകളുടെ പ്രശ്‌നം കാരണം ശരീരത്തില്‍ ലവണങ്ങളും മറ്റ് മാലിന്യങ്ങളും കെട്ടിക്കിടക്കുന്നതാണ് കാലുകളിലെ നീരിന് കാരണമാകുന്നത്. ഭക്ഷണം കഴിച്ച് മണിക്കൂറുകള്‍ പിന്നിട്ടിട്ടും വിശപ്പ് തോന്നുന്നില്ലെങ്കില്‍ അത് അവഗണിക്കേണ്ട കാര്യമല്ല. ശരീരത്തില്‍ വിഷാംശം അടിഞ്ഞു കൂടുന്നതാണ് വിശപ്പില്ലായ്മയുടെ കാരണം. വൃക്കകള്‍ തകരാറിലാകുന്നതാണ് ഇതിന് കാരണം. അടിക്കടി മൂത്രമൊഴിക്കാനന്‍ തോന്നുന്നത് വൃക്കരോഗ ലക്ഷണമാണ്. രാത്രിയിലായിരിക്കും ഈ പ്രവണത കൂടുതല്‍ അനുഭവപ്പെടുക. വൃക്കകളിലെ അരിപ്പകള്‍ക്കുണ്ടാകുന്ന നാശമാണ് ഇതിന് കാരണം. മൂത്രനാളിയിലെ അണുബാധ, പുരുഷന്മാരിലെ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കം തുടങ്ങിയ പ്രശ്‌നങ്ങളും അടിക്കടി മൂത്രമൊഴിക്കാന്‍ മുട്ടുന്നതിന് കാരണമാകാറുണ്ട്. വൃക്കകള്‍ ശരിയായി പ്രവര്‍ത്തിക്കാതാകുമ്പോള്‍ ഭക്ഷണത്തില്‍ നിന്ന് ലഭിക്കുന്ന പ്രോട്ടീന്‍ ശരീരം ആഗീരണം ചെയ്യുന്നതിന് പകരം മൂത്രത്തിലൂടെ പുറന്തള്ളപ്പെടുകയോ കണ്ണുകള്‍ക്ക് ചുറ്റും കെട്ടിക്കിടക്കുകയോ ചെയ്യാം. അതുകൊണ്ടുതന്നെ മൂത്രത്തില്‍ പ്രോട്ടീന്‍ സാന്നിധ്യമുണ്ടാകുന്നതും കണ്ണുകള്‍ക്ക് ചുറ്റുമുള്ള തടിപ്പും വൃക്കരോഗ ലക്ഷണമാണ്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *