വയനാട് പൂക്കോട് വെറ്റിനറി കോളജിലെ വിദ്യാർത്ഥി ആത്മഹത്യയിൽ ഞെട്ടിക്കുന്ന മൊഴികളുമായി പ്രതികൾ. ഹോസ്റ്റലിൽ വിചാരണ പതിവാണ്. ഹോസ്റ്റൽ എസ്എഫ്ഐയുടെ വിദ്യാർത്ഥി കോടതിയാണ്. പരാതികൾ അവിടെ തന്നെ തീർപ്പാക്കി ശിക്ഷ വിധിക്കും. കോളേജധികൃതരിലേക്കോ പൊലീസിലേക്കോ ഒരു പരാതി പോലും എത്താൻ അനുവദിക്കില്ല എന്നും പ്രതികൾ പറഞ്ഞതായി പൊലീസ് അറിയിച്ചു. സിദ്ധാർത്ഥിനെ നേരിട്ട് മർദ്ദിച്ചവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഇന്ത്യൻ ശിക്ഷാനിയമം 306,323,324,341,342 വകുപ്പുകൾ പ്രകാരമാണ് കേസ്. അന്യായമായി തടഞ്ഞുവയ്ക്കുക, ആത്മഹത്യാ പ്രേരണക്കുറ്റം തുടങ്ങിയവ പ്രതികൾക്കെതിരെ ചുമത്തി.
വയനാട് പൂക്കോട് വെറ്റിനറി കോളജിലെ വിദ്യാർത്ഥി ആത്മഹത്യയിൽ ഞെട്ടിക്കുന്ന മൊഴികളുമായി പ്രതികൾ
