ചില ആളുകള്‍ ഭീഷണിയാണെന്ന് കാണുമ്പോള്‍ എതിരാളികള്‍ അയാളെ ലിസ്റ്റിട്ട് വയ്ക്കും എന്നിട്ട് ആ വ്യക്തികളെ ഹത്യ ചെയ്ത് ഇല്ലാതാക്കും അതാണ് പാലക്കാട് കണ്ടതെന്ന് സുരേഷ് ഗോപി. നാളെ ശോഭയെ മര്യാദയ്ക്ക് എംഎല്‍എയായി ഇരിക്കാന്‍ സമ്മതിക്കരുത്, അന്ന് കോടതിയില്‍ പോകാന്‍ ഇപ്പോഴേ ഒരു തുണ്ട് എഴുതിവയ്ക്കുകയാണ്, എതിരാളികളുടെ ഈ ചെപ്പടിവിദ്യയും പൊറാട്ട് നാടകവുമൊന്നും ഏശാന്‍ പോകുന്നില്ല. ജനങ്ങള്‍ അവരുടെ വിധി നിശ്ചയിച്ച് കഴിഞ്ഞെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. അതേസമയം പാലക്കാടിനെ ഭീകരവാദികളുടെ ഹബ്ബാക്കി മാറ്റാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്‍. വോട്ടിന് പണം നല്‍കിയെന്ന ആരോപണത്തോട് പ്രതികരിക്കവേയാണ് ശോഭാ സുരേന്ദ്രന്റെ ആരോപണം.
ശോഭാ സുരേന്ദ്രനെതിരെ നടക്കുന്നത് വ്യക്തിഹത്യയെന്ന് സുരേഷ് ഗോപി
