അടുത്ത കാലത്ത് കേരളം കണ്ട ഏറ്റവും ബൃഹത്തായ തിരച്ചിലാണ് കൊല്ലത്ത് കണ്ടതെന്നും, ജനങ്ങൾ ഒരുമിച്ച് ഇറങ്ങി തിരച്ചിൽ നടത്തിയെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. എന്നാൽ കുട്ടിയെ കണ്ടെത്തുന്നതിലും പ്രതികളെ പിടികൂടുന്നതിലും പൊലീസിന് വീഴ്ച പറ്റിയെന്നും, കുറ്റവാളികളെ ഇതുവരെ പിടികൂടാൻ സാധിക്കാത്തത് ആഭ്യന്തരവകുപ്പിന്റെ പിടിപ്പുകേടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയവരെ പിടികൂടാൻ സാധിക്കാത്തത് ആഭ്യന്തരവകുപ്പിന്റെ പിടിപ്പുകേടാണെന്ന് കെ സുരേന്ദ്രൻ
