തിരുവനന്തപുരം പനവിള ജംഗ്ഷനിലുണ്ടായ അപകടത്തിൽ മലയൻകീഴ് സ്വദേശി സുധീർ മരിച്ചു . അമിതവേഗത്തിലെത്തിയ ടിപ്പറാണ് അപകടമുണ്ടാക്കിയത്. ടിപ്പറിനടിയിലേക്ക് സുധീര്‍ ഓടിച്ചിരുന്ന വാഹനം വീഴുകയായിരുന്നു. അധ്യാപകനാണ് സുധീര്‍. തലക്ക് ഗുരുതരമായി പരിക്കേറ്റ സുധീര്‍ അപകട സ്ഥലത്ത് വെച്ച് തന്നെ മരിച്ചെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.
തിരുവനന്തപുരം പനവിള ജംഗ്ഷനിലുണ്ടായ ടിപ്പർ അപകടത്തിൽ ഒരു മരണം
