കെപിസിസി സംഘടിപ്പിച്ച ഗുരു ഗാന്ധി സംഗമ ശതാബ്ദിയോട് അനുബന്ധിച്ച മൊഴിയും വഴിയും ആശയ സാഗര സംഗമം സെമിനാറിൽ പങ്കെടുത്ത് സംസാരിക്കവെ സംസ്ഥാനത്ത് അക്രമം ഓരോ ദിവസം ശക്തിപ്പെടുന്ന സ്ഥിതിയാണെന്ന് മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ വിമർശിച്ചു. കേരളത്തിൽ നീതി ബോധമുള്ള വിദ്യാർഥികളെ വേറെയാക്കുന്നത് കേരള രാഷ്ടീയത്തിലെ അപചയമാണെന്നും, ചരിത്രം വിസ്മരിക്കാനുള്ളതാണെന്ന ചിന്താഗതി കേരളത്തിലും വളരെയധികം പേരെ സ്വാധീനിക്കുന്നുവെന്നും, ഇന്നുള്ളവർ മാത്രം മതി നാളെ എന്തുമാകട്ടെ എന്നതാണ് ഉദാരവത്കരണ കാലത്തെ തിയറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അക്രമം ഓരോ ദിവസം ശക്തിപ്പെടുന്ന സ്ഥിതിയാണ് കേരളത്തിലെന്ന് ജി സുധാകരൻ
