തിരിച്ചറിയൽ കോഡ് അടക്കം ഇലക്ട്രൽ ബോണ്ടുകളുടെ എല്ലാ വിവരങ്ങളും വെളിപ്പെടുത്താൻ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഭരണഘടന ബഞ്ച് എസ്ബിഐക്ക് നിർദ്ദേശം നല്കി. എല്ലാ വിവരങ്ങളും വെളിപ്പെടുത്താൻ നിർദ്ദേശിച്ചപ്പോൾ എന്തുകൊണ്ട് തിരിച്ചറിയൽ കോഡ് നല്കിയില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്ബിഐയോട് ചോദിച്ചു. ഇത്തരം ഉത്തരവുകൾ ആവർത്തിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി പൂർണ്ണ വിവരങ്ങൾ വെളിപ്പെടുത്തി വ്യാഴാഴ്ചയ്ക്കകം സത്യവാങ്മൂലം നല്കാൻ എസ്ബിഐയോട് ആവശ്യപ്പെട്ടു. വിവരം പ്രസിദ്ധീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനും നിർദ്ദേശമുണ്ട്.
ഇലക്ട്രൽ ബോണ്ടുകളുടെ എല്ലാ വിവരങ്ങളും വെളിപ്പെടുത്താൻ എസ്ബിഐക്ക് കർശന നിർദ്ദേശം
