ബോംബൈ ഐഐടിയുടെ തുടർ വികസനവുമായി ബന്ധപ്പെട്ട് 2500 ഓളം കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള ബോംബൈ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് എംഎം സുന്ദരേഷ് അധ്യക്ഷനായ ബെഞ്ചിന്റെയാണ് ഉത്തരവ്. ഐഐടിയുടെ വികസനത്തിനായി വനപ്രദേശത്തടക്കം കഴിയുന്ന ആദിവാസികൾ ഉൾപ്പെടെ കുടുംബങ്ങളെ ഒഴിപ്പിച്ച് വികസന പ്രവർത്തനങ്ങൾ നടത്തണമെന്നായിരുന്നു നേരത്തെ ഹൈക്കോടതി ഉത്തരവ്. ഇതിനായി പൊലീസിനെ അടക്കം ഉപയോഗിച്ച് ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയാക്കണമെന്നും ഉത്തരവിട്ടിരുന്നു. ഇന്ന് ഉത്തരവ് നടപ്പാക്കാനിരിക്കെയാണ് സുപ്രീംകോടതി ഇടപെടൽ.
ഐഐടിക്കായി 2500 കുടുംബങ്ങളെ ഒഴിപ്പിക്കുന്നതിന് സ്റ്റേ
