സംസ്ഥാന ചലച്ചിത്ര അവാർഡുകൾ മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു.മികച്ച ചിത്രം കാതല്‍, മികച്ച രണ്ടാമത്തെ ചിത്രം ഇരട്ട, ആടുജീവിതത്തിലൂടെ ബ്ലസ്സിയാണ് മികച്ച സംവിധായകൻ ആടുജീവിതത്തിലൂടെ പൃഥ്വിരാജിനെ മികച്ച നടനായും തെരഞ്ഞെടുത്തു. മികച്ച നടി എന്ന വിഭാഗത്തിൽ ഉർവശിയ്ക്കും, ബീന ആര് ചന്ദ്രനും അവാർഡ് ലഭിച്ചു. ഉള്ളൊഴുക്ക് എന്ന ചിത്രത്തിൽ ഉര്‍വശിയ്ക്കും തടവ് എന്ന ചിത്രത്തിലൂടെയാണ് ബീന ആര് ചന്ദ്രൻ അവാർഡ് നേടിയത്. മികച്ച ഗാനരചയിതാവ് ഹരീഷ് മോഹൻ ചിത്രം ചാവേര്‍, മികച്ച പിന്നണി ഗായകൻ വിദ്യാധരൻ മാസ്റ്റര്‍, കലാമൂല്യമുള്ള മികച്ച ജനപ്രിയ ചിത്രം ആടുജീവിതം സംവിധാനം ബ്ലെസ്സി, മികച്ച നവാഗത സംവിധായകൻ ഫാസില്‍ റസാഖിന് തടവ് എന്ന ചിത്രത്തിലൂടെ നേടി.
സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു
