തമിഴ്നാട്ടിലെ ഗോത്ര വര്‍ഗത്തില്‍ നിന്നുള്ള ആദ്യ വനിതാ ജഡ്ജിയായി ശ്രീപതി എന്ന 23കാരി. ശ്രീപതിയെ അഭിനന്ദിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. ശ്രീപതി തന്റെ ഗ്രാമത്തില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെയുള്ള ചെന്നൈയിലെത്തിയാണ് പരീക്ഷ എഴുതിയത്.വലിയ സൗകര്യങ്ങളൊന്നും ഇല്ലാത്ത മലയോര ഗ്രാമത്തിലെ ഗോത്ര സമുദായത്തില്‍ നിന്നെത്തിയ ഒരു പെണ്‍കുട്ടി ഈ നേട്ടത്തിലേക്ക് എത്തിയത് എന്നെ സന്തോഷിപ്പിക്കുന്നു എന്ന്സ്റ്റാലിന് ട്വിറ്ററില്‍ കുറിച്ചു.ഡിഎംകെ സര്‍ക്കാരിന്റെ ദ്രവീഡിയന്‍ മോഡല്‍ പ്രകാരം തമിഴ് മീഡിയം വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ മുന്‍ഗണന നല്‍കുന്നതായും സ്റ്റാലിന് ട്വിറ്ററില്‍ കുറിച്ചു.
തമിഴ്നാട്ടിലെ ഗോത്ര വര്‍ഗത്തില്‍ നിന്നുള്ള ആദ്യ വനിതാ ജഡ്ജിയായി ശ്രീപതി
