ഇന്ത്യയുടെ മുന് ക്യാപ്റ്റനും ഗോള്കീപ്പറുമായ പി.ആര് ശ്രീജേഷിന് ആദരവുമായി ഹോക്കി ഇന്ത്യ. പാരീസ് ഒളിമ്പിക്സോടെ വിരമിച്ച ശ്രീജേഷിനൊപ്പം അദ്ദേഹം ധരിച്ചിരുന്ന 16-ാം നമ്പര് ജേഴ്സിയും വിരമിക്കുന്നതായി ഹോക്കി ഇന്ത്യ പ്രഖ്യാപിച്ചു. ശ്രീജേഷ് അണിഞ്ഞിരുന്ന 16-ാം നമ്പര് ജേഴ്സി ഇനി സീനിയര് ടീമില് ആര്ക്കും ലഭിക്കില്ല. ടോക്യോ ഒളിമ്പിക്സിലും പാരീസ് ഒളിമ്പിക്സിലും ഇന്ത്യന് ഹോക്കി ടീമിന് വെങ്കലം നേടിക്കൊടുത്തതില് ശ്രീജേഷ് നിര്ണായക പങ്കാണ് വഹിച്ചത്. പാരീസ് ഒളിമ്പിക്സിൽ എട്ടു മത്സരങ്ങളിലായി നേരിട്ട 62 ഷോട്ടുകളില് 50 എണ്ണം സേവ് ചെയ്ത താരത്തിന്റെ അസാമാന്യപ്രകടനമാണ് ഇന്ത്യയുടെ മെഡല് നേട്ടത്തില് നിര്ണായകമായത്.
ശ്രീജേഷിന് ഹോക്കി ഇന്ത്യയുടെ ആദരം
