അര്‍ജന്റീന ഫുട്ബോൾ ടീമിന്റെയും നായകന് ലിയോണല്‍ മെസിയുടെയും കേരള പര്യടനത്തിന് കേന്ദ്ര കായിക മന്ത്രാലയത്തിന്റെയും റിസർവ് ബാങ്കിന്റെയും അനുമതി കിട്ടിയെന്ന് കായികമന്ത്രി നിയമസഭയില്‍ പറഞ്ഞു. ഒക്ടോബറിലായിരിക്കും മെസി അടങ്ങുന്ന അര്‍ജന്റീന ഫുട്ബോള്‍ ടീം കേരളത്തിലെത്തുക എന്നാണ് വിവരം. നേരത്തെ തീരുമാനിച്ച സൗഹൃദ മത്സരത്തിന് പുറമെ മെസി പൊതു പരിപാടിയിലും പങ്കെടുക്കുമെന്നും മന്ത്രി നേരത്തെ പറഞ്ഞിരുന്നു.
മെസിയുടെ കേരള സന്ദര്‍ശനത്തിനായി കേന്ദ്ര കായിക മന്ത്രാലയത്തിന്റെ അനുമതി കിട്ടിയെന്ന് കായികമന്ത്രി
