പ്രമുഖ വാഹന നിര്‍മ്മാതാക്കളായ സ്‌കോഡ തങ്ങളുടെ പുതിയ ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് എസ്യുവി പീക്കിന്റെ യുകെയിലെ വിലയും സവിശേഷതകളും പുറത്തുവിട്ടു. ഈ ബ്രാന്‍ഡിന്റെ ഇന്നുവരെയുള്ളതില്‍ വെച്ച് ഏറ്റവും വലിയ ഇലക്ട്രിക് വാഹനമാണ് ഈ സെവന്‍ സീറ്റര്‍ എസ്യുവി. ഫോക്സ്വാഗണ്‍ ഗ്രൂപ്പിന്റെ എംഇബി ആര്‍ക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ വാഹനം. സെപ്റ്റംബര്‍ മുതല്‍ യുകെയില്‍ വില്‍പനയ്‌ക്കെത്തുന്ന ഇതിന്റെ പ്രാരംഭ വില ഏകദേശം 60 ലക്ഷം വരും. ഒരു സ്‌കോഡ ഇവിയില്‍ ഇതുവരെ ഘടിപ്പിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ബാറ്ററിയായ 86 കിലോവാട്ട്അവര്‍ ബാറ്ററി പാക്കാണ് ഇതിന് കരുത്ത് പകരുന്നത്. ഉപഭോക്താക്കള്‍ക്ക് യഥാക്രമം ’90’, ’90എക്‌സ്’ എന്നി പേരുകളിലുള്ള റിയര്‍-വീല്‍-ഡ്രൈവ് , ഓള്‍-വീല്‍-ഡ്രൈവ് പതിപ്പുകള്‍ തെരഞ്ഞെടുക്കാം. ഇതിന്റെ പവര്‍ ഔട്ട്പുട്ട് 286 ബിഎച്പി മുതല്‍ 300ബിഎച്പി വരെയാണ്. ഡ്രൈവിങ് റേഞ്ച് പരമാവധി 627 കിലോമീറ്റര്‍ വരെ ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
പുതിയ ഫ്ലാഗ്ഷിപ്പ് പീക്കിന്റെ വിലയുമായി സ്‌കോഡ
