7

ദീര്‍ഘനേരമുള്ള ഇരിപ്പ് ഹൃദയാരോഗ്യത്തിന് മാത്രമല്ല, ശ്വാസകോശത്തിനും ആപത്താണ്. ശരീരത്തിലെ മറ്റ് അവയവങ്ങളെ പോലെ ശ്വാസകോശവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ ശരീരം ചലിപ്പിക്കേണ്ടത് പ്രധാനമാണ്. എന്നാല്‍ ദീര്‍ഘനേരം ഇരിക്കുമ്പോള്‍ ഡയഫ്രം, ഇന്‍ര്‍കോസ്റ്റല്‍, നെഞ്ചിലെ പേശികള്‍ തുടങ്ങി ശ്വസിക്കാന്‍ സഹായിക്കുന്ന പേശികള്‍ക്ക് ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കാതെ വരുന്നു. ഇത് കാലക്രമേണ ശ്വാസകോശം ദുര്‍ബലമാകാന്‍ കാരണമാകുന്നു. ശ്വാസകോശം ദുര്‍ബലമാകുമ്പോള്‍ അവയ്ക്ക് ഓക്‌സിജന്‍ വലിച്ചെടുക്കാനുള്ള കാര്യക്ഷമതയും കുറയുന്നു. ഇത് ശരീരത്തെ ശ്വസന പ്രശ്‌നങ്ങളിലേക്കും അണുബാധ സാധ്യതയിലേക്കും നയിക്കും. ഇത് ശ്വാസകോശം ചുരുങ്ങാനും കഫം പോലുള്ളവ കെട്ടിനിന്ന് ന്യുമോണിയ ഉണ്ടാകാനും കാരണമാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഓക്‌സിജന്‍ അളവു കുറയുന്നത്, ആഴം കുറഞ്ഞ ശ്വസനത്തിന് കാരണമാകും. ഇത് ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ് പോലുള്ള രോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കും. വീക്കം മൂലം ശ്വാസനാളങ്ങള്‍ക്ക് തകരാറുകള്‍ സംഭവിക്കുകയും ശ്വസിക്കാന്‍ പ്രയാസമുണ്ടാക്കുകയും ചെയ്യുന്ന അവസ്ഥയാണ് സിഒപിഡി. ഓരോ അരമണിക്കൂര്‍ ഇടവേളയില്‍ ഇരിക്കുന്നിടത്ത് നിന്ന് എഴുന്നേറ്റ് നടത്തം പോലെ ചെറിയ വ്യായാമം ചെയ്യാം. ദിവസവും 30 മിനിറ്റ് മിതമായ വ്യായാമം ദിവസവും ചെയ്യാം. വേഗത്തിലുള്ള നടത്തം, നീന്തല്‍ അല്ലെങ്കില്‍ യോഗ പോലുള്ളവ പരിശീലിക്കുന്നത് ഉദാസീനമായ ജീവിതശൈലി കുറച്ചു കൊണ്ടുവരാന്‍ സഹായിക്കും. ഇത് പോസ്ചര്‍ മെച്ചപ്പെടുത്തുക മാത്രമല്ല, ശ്വാസകോശം വികസിക്കാനും ശ്വസന പേശികള്‍ ശക്തിപ്പെടാനും കാരണമാകുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *