6

ഇഗ്വ ദ്വീപ്… പാല്‍പ്പുഴകളും തേനരുവികളുമുള്ള ദ്വീപ്… കല്‍ക്കണ്ടപ്പാറകളും ശര്‍ക്കരക്കുന്നുകളുമുള്ള ദ്വീപ്… രത്‌നങ്ങള്‍ കുല കുലയായി ചെടികളില്‍ തൂങ്ങുന്ന ദ്വീപ്… സിംഹരാജനും അരയന്നരാജ്ഞിയും ഭരിക്കുന്ന, പ്രജകളായ പക്ഷിമൃഗാദികള്‍ സോദരരെപ്പോലെ വസിക്കുന്ന ദ്വീപ്… ഇനിയും മനുഷ്യസ്പര്‍ശമേല്‍ക്കാത്ത ആ ദ്വീപിലേക്ക് കഥയുടെ തോണി തുഴഞ്ഞ് ഒരു യാത്രയിലാണ് ഇവിടെ കുറെ കൂട്ടുകാര്‍. ചിരുതേയി മുത്തശ്ശി അമരക്കാരിയായ തോണിയില്‍ ആകാംക്ഷയുടെ പങ്കായവും പേറി ആവേശത്തുഴച്ചില്‍ നടത്തുന്നവരില്‍ അരുമക്കുരുന്നുകള്‍ മാത്രമല്ല ഉള്ളത്; പുഞ്ചിരിതൂകുന്ന ഇഗ്വാളനിലാവിലലിഞ്ഞ്, കലപിലയും കടിപിടിയും മറന്ന് കിളികളും ജന്തുക്കളും, വീശാന്‍ മറന്ന് കാറ്റും ഒക്കെയുണ്ട്. ‘ഇഗ്വാളനിലാവ്’. ശ്രീജിത്ത് മൂത്തേടത്ത്. എച്ച്&സി ബുക്‌സ്. വില 114 രൂപ.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *