നാരായണ ഗുരുവിന്റെ 169-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ബംഗളൂരുവിൽ നടന്ന പരിപാടിയിൽ സംസാരിക്കവെ ഷർട്ട് അഴിക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് കേരളത്തിലെ ഒരു ക്ഷേത്രത്തിൽ കയറേണ്ടെന്ന് തീരുമാനിച്ചുവെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.ഇതേ തുടർന്ന് ക്ഷേത്രത്തിൽ പ്രവേശിക്കാൻ വിസമ്മതിക്കുകയും പുറത്തു നിന്ന് പ്രാർത്ഥിച്ചാല്‍ മതിയാകുമെന്ന് അവരോട് പറയുകയായിരുന്നു. എല്ലാവരോടും ഷർട്ട് അഴിക്കാൻ അവർ ആവശ്യപ്പെട്ടില്ല, മറിച്ച് ചിലരോട് മാത്രമാണ് പറഞ്ഞത്. ഇത് മനുഷ്യത്വരഹിതമായ ആചാരമാണ്, ദൈവത്തിനു മുന്നിൽ എല്ലാവരും തുല്യരാണെന്നും അദ്ദേഹം പറഞ്ഞു.
സിദ്ധരാമയ്യയുടെ പരാമർശം വിവാദത്തിൽ
