ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ സ്വമേധയാ കേസെടുക്കാൻ സർക്കാർ തയ്യാറാകണമെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം ശോഭ സുരേന്ദ്രൻ. ക്യാപ്റ്റൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന മുഖ്യമന്ത്രി റിപ്പോർട്ട് പൂഴ്ത്തി വെച്ചുവെന്നും, കമ്മീഷൻ റിപ്പോർട്ട് പുറത്ത് വന്നത് സർക്കാരിന്റെ കഴിവ് കൊണ്ടല്ല. വിവരാവകാശ കമ്മീഷൻ ധൈര്യത്തോടെ മുന്നോട്ട് വന്നതുകൊണ്ടാണെന്നും, ആരാണ് സിനിമയെ നിയന്ത്രിക്കുന്ന അധോലോക സംഘം, ആരാണ് ആ സംഘത്തിന് സഹായം ചെയ്യുന്നതെന്നും ശോഭ സുരേന്ദ്രൻ ചോദിച്ചു. സിനിമ മേഖലയിലെ പ്രശ്നങ്ങൾക്ക് കാരണം രാഷ്ട്രീയക്കാർ കൂടിയാണെന്നും കൂട്ടിച്ചേർത്തു.
സ്വമേധയാ കേസെടുക്കാൻ സർക്കാർ തയ്യാറാകണമെന്ന് ശോഭ സുരേന്ദ്രൻ
