പ്രതീക്ഷിക്കാത്ത വെല്ലുവിളി ഉണ്ടായെങ്കിലും അനന്തപുരിയിലെ ജനങ്ങള് നാലാം തവണയും വിശ്വാസം അര്പ്പിച്ചുവെന്ന് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്ത്ഥി ശശി തരൂര്. ജനാധിപത്യത്തിന്റെ ശക്തി പ്രതിഫലിച്ചെന്നും തിരുവനന്തപുരത്ത് ബിജെപിയെ തടയാന് സാധിച്ചത് ജനങ്ങളുടെ മൂല്യങ്ങളും വിശ്വാസവും കൊണ്ടാണെന്നും ശശി തരൂര് വ്യക്തമാക്കി. ഇടയ്ക്ക് ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ ലീഡ് നില ഉയർത്തിയെങ്കിലും തീരദേശ വോട്ടുകള് എണ്ണിയതോടെ തരൂര് വീണ്ടും ലീഡ് ഉയർത്തുകയായിരുന്നു.
ജനാധിപത്യത്തിന്റെ ശക്തി പ്രതിഫലിച്ചെന്ന് ശശി തരൂര്
