ലോക്സഭാ തെരെഞ്ഞടുപ്പിന് തയ്യാറെടുപ്പുകൾ തുടങ്ങിയെന്ന്ശശി തരൂർ. തിരുവനന്തപുരത്ത് താൻ പങ്കെടുക്കുന്ന പരിപാടികൾ എല്ലാം തന്നെ പ്രചാരണമായി കണക്കാക്കാം. തലസ്ഥാനത്ത് ശക്തനായ സ്ഥാനാർത്ഥികൾ തന്നെ വരണമെന്നാണ് തന്റെ ആഗ്രഹമെന്നും ശശി തരൂർ പറഞ്ഞു. കോൺഗ്രസ് നേതൃത്വത്തിൽ യുവാക്കൾക്ക് അവസരം നൽകണമെന്നാണ് തന്റെ നിലപാട്. രാഷ്ട്രീയത്തിലെ ഭക്തി അപകടകരമെന്ന് അംബേദ്കർ തന്നെ പറഞ്ഞിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു രാഷ്ട്രീയ നേതാവിനെയും ഒരിക്കലും ദൈവത്തെ പോലെ കാണരുത്, അത് രാജ്യത്തിന്റെ നാശത്തിനു കാരണമാകും.20 വർഷം മുൻപത്തെ ലേഖനം എംടി ഇപ്പൊൾ പ്രസംഗിച്ചാൽ അതിന് ഇപ്പോഴും പ്രസക്തി ഉണ്ടെന്ന് മനസ്സിലാക്കാം. കോൺഗ്രസിന്റെ ഇപ്പോഴത്തെ ശ്രദ്ധ ഭാരത് ന്യായ് യാത്രയിലാണ്. ചർച്ചകൾ നടക്കട്ടെ തീരുമാനം ഉണ്ടാകുന്നതുവരെ വിവാദങ്ങൾ ഉണ്ടാക്കാൻ താൽപര്യമില്ലെന്ന് ശശി തരൂർ വ്യക്തമാക്കി.