ഷെയ്ന് നിഗം നായകനായെത്തിയ തമിഴ് ചിത്രമാണ് ‘മദ്രസ്കാരന്‍’. നിഹാരിക കൊണ്ടിയേല ആണ് ചിത്രത്തില്‍ ഷെയ്ന്റെ നായികയായെത്തിയത്. ഈ മാസം10 ന് പൊങ്കല്‍ റിലീസായാണ് ചിത്രം തിയറ്ററുകളിലെത്തിയത്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ ലഭിച്ചത്. വാലി മോഹന്‍ ദാസ് സംവിധാനം ചെയ്ത ചിത്രത്തിന് തിയറ്ററുകളില്‍ കാര്യമായ കളക്ഷന്‍ നേടാനായില്ല. ഇതോടെ പുറത്തിറങ്ങി ഒരു മാസത്തിനുള്ളില്‍ ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. ഫെബ്രുവരി 7 മുതല്‍ ആഹാ തമിഴില്‍ ആണ് മദ്രസ്കാരന്‍ സ്ട്രീം ചെയ്ത് തുടങ്ങുക. സത്യ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ ഷെയ്ന് എത്തിയത്. കലൈയരശനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തി. തമിഴിലെ ഷെയ്ന്റെ അരങ്ങേറ്റ ചിത്രം കൂടിയാണ് ഇത്.
ഷെയ്ന് നിഗം ചിത്രം ‘മദ്രസ്കാരന്‍’ ഒടിടി റിലീസിന്
