ടാറ്റ മോട്ടോഴ്സ് ഇന്ത്യ കര്‍വ്വ് എസ്യുവിയുടെ ഡാര്‍ക്ക് എഡിഷന് 2025-ഓടെ ഡീലര്‍ഷിപ്പുകളില്‍ എത്തും. ഈ ഡാര്‍ക്ക് എഡിഷന് വേരിയന്റ് ബാഹ്യവും ഇന്റീരിയറും ഒരുപോലെ കറുപ്പ് നിറത്തിലുള്ള ഡിസൈനുകള്‍ ലഭിക്കും. കര്‍വ്വിന്റെ ടോപ്പ്-സ്പെക്ക് മോഡലിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും ഈ പതിപ്പ്. ടാറ്റ കര്‍വ്വ്-ന് ഡാര്‍ക്ക് എഡിഷനായി മൂന്ന് എഞ്ചിന് ഓപ്ഷനുകള്‍ തുടരാം. 1.5 ലിറ്റര്‍ ക്രിയോജെറ്റ് ഡീസല്‍ യൂണിറ്റ്, 1.2 ലിറ്റര്‍ റെവോട്രോണ്‍ പെട്രോള്‍ യൂണിറ്റ്, 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ യൂണിറ്റ് എന്നിവയാണ് അവ. ഡീസല്‍ എന്ജിന് 116 ബിഎച്ച്പി പവറും 260 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുമ്പോള്‍ ടര്‍ബോ പെട്രോള്‍ എന്ജിന് 118 ബിഎച്ച്പിയും 170 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്നു. ടര്‍ബോചാര്‍ജ്ഡ് ഹൈപ്പീരിയന് ടിജിഡിഐ എഞ്ചിന് 123 ബിഎച്ച്പി കരുത്തും 225 എന്‍എം ടോര്‍ക്കും നല്കുന്നു. ഡാര്‍ക്ക് എഡിഷന് പുറത്തിറക്കിയതിന് ശേഷം, ടാറ്റ മോട്ടോഴ്സ് ഈ 2025 ലും കര്‍വ്വിന്റെ റെഡ് ഡാര്‍ക്ക് പതിപ്പ് പുറത്തിറക്കും.
കര്‍വ്വ് എസ്യുവി ഡാര്‍ക്ക് എഡിഷന് വരുന്നൂ
