വിമാന നിരക്ക് വര്‍ധനക്കെതിരെ ഷാഫി പറമ്പിൽ എംപി. സീസണ് സമയത്തെ പിടിച്ചുപറിയില്‍ ഇടപെടണമെന്ന് ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു. കേരളത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പല എംപിമാരും കഴിഞ്ഞ കുറച്ച് കാലങ്ങളായി ഈ വിഷയം പാര്‍ലമെന്റില്‍ അവതരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇതില്‍ സര്‍ക്കാരിന്റെ മറുപടി തൃപ്തികരമല്ല. കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇത് ചൂഷമാണെന്ന് മനസ്സിലാകും. സീസണില്‍ കാലാകാലങ്ങളായി തുടരുന്ന ഈ വിമാന കൊള്ളയാണ് പാര്‍ലമെന്റില്‍ പറയാന്‍ ശ്രമിച്ചത്. ഇത്തവണ ചുമതലയുള്ള മന്ത്രി ഈ കാര്യങ്ങളോട് അനുഭാവപൂര്‍ണമായ നിലപാടാണ് എടുത്തതെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.
അനിയന്ത്രിതമായ വിമാന നിരക്ക് വര്‍ധനക്കെതിരെ ഷാഫി പറമ്പിൽ എംപി
