ബിജെപി അനുകൂലികളാണെന്ന് ആരോപിച്ച് കാലിക്കറ്റ് സർവ്വകലാശാല സെനറ്റ് യോഗത്തിനെത്തിയ അഞ്ച് അംഗങ്ങളെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞു. എന്നാൽ യോഗത്തിനെത്തിയ യുഡിഎഫ് പ്രതിനിധികളായ സെനറ്റ് മെമ്പർമാരെ കടത്തി വിടുകയും ചെയ്തു. ഗവർണർ നോമിനേറ്റ് ചെയ്ത ഒൻപത് സംഘപരിവാർ അംഗങ്ങളെ തടയുമെന്നും, ഇവരെ സെനറ്റ് യോഗത്തിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്നും എസ് എഫ് ഐ വ്യക്തമാക്കി.
കാലിക്കറ്റ് സർവ്വകലാശാല സെനറ്റ് യോഗത്തിനെത്തിയ അംഗങ്ങളെ തടഞ്ഞ് എസ്എഫ്ഐ
