സിപിഎം തരംതാഴ്ത്തിയ പാലക്കാട്ടെ നേതാവ് പി.കെ ശശിക്കെതിരെ മണ്ണാർക്കാട് ഏരിയ സമ്മേളനത്തിൽ രൂക്ഷവിമർശനം. ശശിയുടെ നിലപാടുകൾ ലോക്സഭ തെരഞ്ഞെടുപ്പിൽ മണ്ണാർക്കാട് വോട്ട് കുറയാൻ ഇടയാക്കിയെന്നും, മുസ്ലീം ലീഗ് ഭരിക്കുന്ന അരിയൂർ ബാങ്കിലെ അഴിമതി പുറത്തു കൊണ്ടുവരുന്നതിൽ വീഴ്ച പറ്റിയെന്നും, ശശിയും ഭരണ സമിതിയും തമ്മിലുള്ള ബന്ധം ഇതിന് കാരണമായതെന്നും സിപിഎം പാലക്കാട് ജില്ലാ സെകട്ടറി ഇ എൻ സുരേഷ് ബാബു പ്രസംഗത്തിൽ പറഞ്ഞു. പികെ ശശിയെ കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്നും മാറ്റണമെന്നും സമ്മേളനത്തിൽ ആവശ്യമുയർന്നു.
പാലക്കാട്ടെ നേതാവ് പി.കെ ശശിക്കെതിരെ രൂക്ഷവിമർശനം
