ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ബാങ്കുകളിലൊന്നായ യെസ് ബാങ്കിന്റെ ഭൂരിഭാഗം ഓഹരികളും എസ്ബിഐ വിറ്റഴിച്ചേക്കും. യെസ് ബാങ്കില്‍ എസ്ബിഐക്ക് 23.99 ശതമാനം ഓഹരിയുണ്ട്. യെസ് ബാങ്കിലെ ഓഹരികള്‍ വാങ്ങുന്നതിനുള്ള ശ്രമങ്ങളുമായി ജാപ്പനീസ് ബാങ്കായ സുമിറ്റോമോ മിറ്റ്സുയി ബാങ്കിംഗ് കോര്പ്പറേഷന് ശ്രമിക്കുന്ന സാഹചര്യത്തിലാണ് ഓഹരി വില്‍ക്കുന്നത് എസ്ബിഐ ആലോചിക്കുന്നത്. ജാപ്പനീസ് ബാങ്കിന്റെ ഗ്ലോബല്‍ സിഇഒ അക്കിഹിറോ ഫുകുടോമിന്‍ ഇതുമായി ബന്ധപ്പെട്ട് ഇന്ത്യ സന്ദര്‍ശിച്ചേക്കും. ജപ്പാനിലെ രണ്ടാമത്തെ വലിയ ബാങ്കായ സുമിറ്റോമോ മിറ്റ്സുയി ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമാണ് എസ്എംബിസി. എസ്എംബിസിക്ക് പുറമേ ദുബായ് ആസ്ഥാനമായുള്ള എമിറേറ്റ്സ് എന്‍ബിഡിയും യെസ് ബാങ്കിനെ ഏറ്റെടുക്കാനുള്ള നീക്കത്തിലാണ്. യെസ് ബാങ്കിലെ 51 ശതമാനം ഓഹരികള്‍ 42,000 കോടി രൂപയ്ക്കാണ് എസ്എംബിസി വാങ്ങാന്‍ ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
യെസ് ബാങ്കിന്റെ ഭൂരിഭാഗം ഓഹരികളും എസ്ബിഐ വിറ്റഴിച്ചേക്കും
