ബിലീവേഴ്സ് ഈസ്റ്റൺ സഭാ അധ്യക്ഷനായി സാമുവല് മാര് തെയോഫിലോസ് ചുമതലയേറ്റു. തിരുവല്ല കുറ്റപ്പുഴയിലെ സഭ ആസ്ഥാനത്തു നടന്ന ചടങ്ങുകൾക്ക് ദില്ലി ഭദ്രാസനാധിപൻ ജോൺ മാർ ഐറേനിയസ് മുഖ്യ കാർമികത്വം വഹിച്ചു. വിവിധ ശുശ്രൂഷകൾ പൂർത്തിയാക്കി സ്ഥാന ചിഹ്നങ്ങൾ കൈമാറി തിയോഫിലോസിനെ സഭ അധ്യക്ഷനായി വാഴിച്ചു. സമൂഹ നന്മയ്ക്കായി അത്തനേഷ്യസ് യോഹാൻ കാണിച്ചു തന്ന മാതൃക താനും പിന്തുടരുമെന്ന് തെയോഫിലോസ് പറഞ്ഞു.
ബിലീവേഴ്സ് ഈസ്റ്റൺ സഭാ അധ്യക്ഷനായി സാമുവല് മാര് തെയോഫിലോസ് ചുമതലയേറ്റു
