ദില്ലി തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഒരു സീറ്റിൽ കൂടുതൽ കിട്ടില്ലെന്ന് സമാജ് വാദി പാർട്ടി എംപി രാം ഗോപാൽ യാദവ്. ദില്ലിയിൽ കോൺഗ്രസിനെ ഇപ്പോൾ പിന്തുണക്കാനാകില്ലെന്നും, ബിജെപിയെ തോൽപിക്കാനാകുന്നവരെയാണ് പിന്തുണയ്ക്കുകയെന്നും അദ്ദേഹം പറഞ്ഞു. എക്സിറ്റ് പോൾ പ്രവചനങ്ങൾ തെറ്റാണ്, ലോക്സഭാ തെരഞ്ഞെടുപ്പിലടക്കം പ്രവചനങ്ങൾ പാളിയിട്ടുണ്ടെന്നും കോൺഗ്രസാണ് ബിജെപി വിജയിക്കുന്നതിന് കാരണമെന്നും നേരത്തെ രാം ഗോപാൽ യാദവ് ആരോപിച്ചിരുന്നു. ദില്ലിയിൽ ബിജെപി ഭരിക്കുമെന്നാണ് ഇന്നലെ പുറത്തുവന്ന മൂന്ന് എക്സിറ്റ് പോൾ പ്രവചനങ്ങളും സൂചിപ്പിക്കുന്നത്.
ദില്ലി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസിനെതിരെ വിമർശനം തുടർന്ന് സമാജ് വാദി പാര്‍ട്ടി
