എസ്ബിഐയുടെ സെർവർ തകരാറിലായതിനെ തുടർന്ന് ഒരുവിഭാഗം സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങി. അധ്യാപകരുടെയും കെ.എസ്.ഇ.ബി. ജീവനക്കാരുടെയും ശമ്പളമാണ് മുടങ്ങിയത്. ട്രഷറിയിൽ നിന്നും ശമ്പളം ബാങ്കിലേക്ക് വന്നുവെങ്കിലും വിതരണം തടസ്സപ്പെടുകയായിരുന്നു. വൈകുന്നേരത്തോടെ പ്രശ്നം പരിഹരിക്കുമെന്ന് ട്രഷറി ഉദ്യോഗസ്ഥർ അറിയിച്ചു.
ഒരുവിഭാഗം സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങി
